Showing posts with label Latest News- Education. Show all posts
Showing posts with label Latest News- Education. Show all posts

കൊച്ചി നേവല്‍ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ 172 ഒഴിവുകള്‍; ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം

No comments
കൊച്ചി നേവല്‍ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ 172 ഒഴിവുകള്‍; ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം



കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പെയർ യാർഡിൽ അപ്രന്റിസാവാൻ അവസരം. വിവിധ ട്രേഡുകളിലായി 172 ഒഴിവുണ്ട്. ഐ.ടി.ഐ യോഗ്യതയുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. വനിതകൾക്കും അപേക്ഷിക്കാം. മൂന്ന് ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ്. 2019 ഒക്ടോബർ 15-നാണ് ട്രെയിനിങ് ആരംഭിക്കുക.

ഒഴിവുകൾ (ട്രേഡ് തിരിച്ച്)

ഇലക്ട്രീഷ്യൻ 13, ഇലക്ട്രോണിക് മെക്കാനിക് 17, മെഷിനിസ്റ്റ് 9, ടർണർ 7, വെൽഡർ (ഗാസ് ആൻഡ് ഇലക്ട്രിക്കൽ) 10, പെയിന്റർ (ജനറൽ) 8, ഇലക്ട്രോപ്ലേറ്റർ 5, മെക്കാനിക് മോട്ടോർ വെഹിക്കിൾ 2, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് (എം.ആർ.എ.സി.) 8, ഫിറ്റർ 18, കംപ്യൂട്ടർ ഓപ്പറേഷൻ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ് 13, ഷിപ്പ്റൈറ്റ് (വുഡ്) കാർപെന്റർ 12, ഷീറ്റ് മെറ്റൽ വർക്കർ (എസ്.എം. ഡബ്ല്യു.) 8, ഡീസൽ മെക്കാനിക് 16, ടെയ്ലർ (ജനറൽ) 4, കട്ടിങ് ആൻഡ് സീവിങ് മെഷീൻ ഓപ്പറേറ്റർ 4, മെക്കാനിക് ഇൻസ്ട്രുമെന്റ് (എയർക്രാഫ്റ്റ്) 6, ഇലക്ട്രീഷ്യൻ (എയർക്രാഫ്റ്റ്) 6, മെക്കാനിക് റേഡിയോ ആൻഡ് റഡാർ എയർക്രാഫ്റ്റ് 6.

യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ മെട്രിക്കുലേഷൻ/പത്താം ക്ലാസ് വിജയം, 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഐ.ടി.ഐ. (പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പരിഗണിക്കും). ഗവ/പൊതു/ സ്വകാര്യ മേഖലയിലെ ഏതെങ്കിലും ഇൻഡസ്ട്രിയൽ സ്ഥാപനത്തിൽ നേരത്തേ അപ്രന്റിസ്ഷിപ്പ് ചെയ്തവരോ ഇപ്പോൾ ചെയ്യുന്നവരോ അപേ ക്ഷിക്കാൻ അർഹരല്ല. 
പ്രായം: 2019 ഒക്ടോബർ ഒന്നിന് 21 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

ശാരീരിക യോഗ്യത: ഉയരം- കുറഞ്ഞത് 150 സെന്റീ മീറ്റർ, ഭാരം 45 കിലോഗ്രാമിൽ കുറയരുത്. നെഞ്ചളവ് വികാസം 5 സെമീ. കാഴ്ച 6/6 6/9 (കണ്ണടയോടെ 6/9)

തിരഞ്ഞെടുപ്പ്: മെട്രിക്കുലേഷൻ/ എസ്.എസ്.എൽ.സി.യുടെയും ഐ.ടി.ഐ. പരീക്ഷകളിലെയും മാർക്ക് അടിസ്ഥാനമാക്കി എഴുത്തുപരീക്ഷ/അഭിമുഖ പരീക്ഷ ഉണ്ടാവും. ഇതിൽ വിജയിക്കുന്നവർക്ക് ശാരീരിക പരിശോധനയും പോലീസ് വെരിഫിക്കേഷനും വേണ്ടിവരും. തൃപ്തികരമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

അപേക്ഷിക്കേണ്ട വിധം:നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആറ് പാസ്പോർട്ട് സൈസ് ഫോട്ടോയും എസ്.എസ്.സി./ മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ്, ജനന തീയതി, ഐ.ടി.ഐ. മാർക്ക്ഷീറ്റ്, പാൻകാർഡ്, ആധാർ കാർഡ്, എസ്.സി./ എസ്.ടി./ ഭിന്നശേഷി സംവരണം (ആവശ്യമുള്ളവർ), ഗസറ്റഡ് ഓഫീസർ/ ഇൻസ്റ്റിറ്റിയൂഷൻ മേധാവിയിൽനിന്നുള്ള സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകൾ സഹിതം അപേക്ഷിക്കണം. എൻ.സി.സി., സ്പോർട്സ് പങ്കാളിത്തം എന്നിവയുള്ളവരും സൈനികരുടെയും വിമുക്തഭടരുടെയും ആംഡ് ഫോഴ്സുകാരുടെയും ഡോക് യാർഡ് ജീവനക്കാരുടെയും മക്കളും ആയത് തെളിയിക്കുന്ന അറ്റസ്റ്റ്ചെയ്ത രേഖകൂടി വെക്കണം.

അപേക്ഷാ ഫോമിന്റെ മാതൃക
അപേക്ഷിക്കേണ്ട വിലാസം: Admiral Superintendent (For Officer-in-charge, Apprentices Training School), Naval Ship Repair Yard, Naval Base, Kochi- 682004.
Don't Miss
© all rights reserved and made with by pkv24live