കുരുന്നുകൾ വീണ്ടും അറിവിന്റെ ലോകത്തേക്ക്...
വിദ്യാർത്ഥികളെ സ്വീകരിക്കാൻ അധ്യാപകരും മറ്റും ജീവനക്കാരും എല്ലാ തയ്യാറെടുപ്പുകളും ചെയ്തുകഴിഞ്ഞു. ഏറെ കാലങ്ങൾക്കുശേഷമാണ് വിദ്യാർഥികൾക്ക് ഇങ്ങനെയൊരു അരങ്ങേറ്റം. രണ്ടു വർഷത്തോളമായി കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രവേശനോത്സവം ഒന്നുംതന്നെ ഇല്ലായിരുന്നു. എല്ലാം ഓൺലൈനിൽ മാത്രമായി ഒതുങ്ങി. കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു അധ്യയന വർഷം കൂടി വരവായി. ഇനിയെല്ലാം പുതിയ മുഖങ്ങൾ, പുതിയ സുഹൃത്തുക്കൾ, പുതിയ പുതിയ ബന്ധങ്ങൾ, പുതിയ അധ്യാപക അദ്ധ്യാപികമാർ..
ആടിപ്പാടി ഉല്ലസിക്കാനും വിജ്ഞാനം പകർന്നു കിട്ടാനുമായി ആവേശത്തോടെ, ആഹ്ലാദത്തോടെ, കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് എത്തുകയായി..
വളരെ ആവേശത്തോടുകൂടി നമുക്കും അവരെ വരവേൽക്കാം