Showing posts with label Peruvayal Neww. Show all posts
Showing posts with label Peruvayal Neww. Show all posts

കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി. ക്കെതിരെഅടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ച് മാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രതിഷേധം സംഘടിപിച്ചു.

No comments

കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി. ക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ച് മാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രതിഷേധം സംഘടിപിച്ചു. 

കേരളത്തിലെ വൻമരം കൊള്ളയും കൊടകര കുഴൽ പണ കേസിന്റെയും ശ്രദ്ധ ജനങ്ങളിൽ നിന്ന് തിരിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ പദവി മറന്ന് കൊണ്ട് ഇത്തരം നികൃഷ്ട പരമായ ആരോപണങ്ങൾ പിണറായി വിജയൻ ഉന്നയിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ കെ.എം അപ്പു കുഞ്ഞൻ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് വി.എസ്. രജ്ഞിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ നിധീഷ് നങ്ങാലത്ത്, സി.പി.കൃഷ്ണൻ , ടി. മണി, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.പി.സമദ് എന്നിവർ പങ്കെടുത്തു.

കായലം: ആശാരികണ്ടിയിൽ പരേതനായ കണ്ടൻ ആശാരിയുടെ മകൻ ഭാസ്കരൻ ആശാരി (80) നിര്യാതനായി

No comments

കായലം: ആശാരികണ്ടിയിൽ പരേതനായ കണ്ടൻ ആശാരിയുടെ മകൻ ഭാസ്കരൻ ആശാരി (80) നിര്യാതനായി
മക്കൾ: അനിതകുമാരി ,വിജയൻ ,പരേതനായ വിശ്വനാഥൻ ,സുനിതകുമാരി ,വിനോദ് കുമാർ ,വിനിൽകുമാർ ,
മരുമക്കൾ: ശശികുമാർ നന്മണ്ട ,സുജിത ,ഷീബ ,അശ്വതി ,രജിഷ .

എ. ടി. എം മിഷനില്‍ നിന്നും കിട്ടിയ മറ്റൊരു വ്യക്തിയുടെ പണം ബാങ്ക് മാനേജര്‍ക്ക് കൈമാറി മാതൃകയായി പെരുമണ്ണ സ്വദേശി മുഹമ്മദ് നിഷാം

No comments


എ. ടി. എം മിഷനില്‍ നിന്നും കിട്ടിയ മറ്റൊരു വ്യക്തിയുടെ പണം ബാങ്ക് മാനേജര്‍ക്ക് കൈമാറി മാതൃകയായി പെരുമണ്ണ സ്വദേശി മുഹമ്മദ് നിഷാം

പെരുമണ്ണ : 
പണം എടുക്കാനായി എ ടി എമ്മില്‍ ചെന്നപ്പോള്‍  എ ടി എം മിഷന്റെ ട്രേയിൽ നിന്നും കിട്ടിയ മറ്റാരുടെയോ പണം ബാങ്ക് മാനേജർക്ക് കൈമാറി കൊണ്ട്‌  യുവാവ് മാതൃകയായി. പെരുമണ്ണ സ്വദേശി മുഹമ്മദ് നിഷാം ആണ് എ ടി എമ്മില്‍ നിന്നും കിട്ടിയ പണം ബാങ്ക് മാനേജര്‍ക്ക് കൈമാറി മാതൃകയായത്. ഇന്നലെ രാത്രി 8.12 ന് പെരുമണ്ണ എസ് ബി ഐ ബാങ്കിന്റെ എ ടി എം ഇല്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് എ ടി എം മിഷന്റെ ട്രേയിൽ മറ്റാരുടെയോ 3000 രൂപ കിടക്കുന്നത് കണ്ടത്. പണം ആരുടെതെന്ന്  കണ്ടെത്താൻ കഴിയാതെ വന്നപ്പോള്‍ പോലീസില്‍ അറിയിക്കുകയും,പൊലീസിന്റെ നിര്‍ദേശപ്രകാരം പെരുമണ്ണ എസ് ബി ഐ ബാങ്ക് മാനേജര്‍ക്ക് പണം കൈമാറുകയും ചെയ്തത്. പണം അരുടെതെന്ന് കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയതായി ബാങ്ക് മാനേജര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമോ, അല്ലെങ്കിൽ ഉടമസ്ഥന്റെ അശ്രദ്ധ മൂലമോ ആകാം പണം ആ വ്യക്തിക്ക് നഷ്ടമായത്. എന്തായാലും യാഥാര്‍ത്ഥ അവകാശിയിലേക്ക് ആ പണം എത്രയും പെട്ടന്ന് എത്തിണം എന്നാണ്‌ മുഹമ്മദ് നിഷാം പറിയുന്നത്.

മടവൂർ: പൊക്കാരി ഹംസ മാസ്റ്റർ (74) നിര്യാതനായി.

No comments





മടവൂർ: 
പൊക്കാരി ഹംസ മാസ്റ്റർ (74) നിര്യാതനായി
മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ അധ്യാപകനായിരുന്നു. അരങ്ങിൽത്താഴം മസ്ജിദു തഖ് വ സെക്രട്ടറിയാണ്. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം പെൻഷനേഴ്സ് അസോസിയേഷൻ കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: ആയിശ. മക്കൾ: അഷ്റഫ് (ദുബൈ), ജമീല, ശിഹാബ്.

മരുമക്കൾ: റഊഫ്, ഉമ്മുലൈമ, റുബീന.

ബബറടക്കം ഇന്ന് (വ്യാഴം)
രാവിലെ പത്തിന്  മസ്ജിദു തഖ് വ ഖബർസ്ഥാനിൽ

മoത്തിൽ അബദുൽ അസീസിൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

No comments

മoത്തിൽ അബദുൽ അസീസിൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.     

 ഒളവണ്ണ: പ്രമുഖ ജീവകാരുണ്യ - പരിസ്ഥിതി പ്രവർത്തകനും സേവാദൾ സംസ്ഥാന കോഡിനേറ്ററും ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ വാർഡ് 18 ലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ മഠത്തിൽ അബ്ദുൽ അസീസിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്ന് വേണ്ടി ഒടുമ്പ്രയിൽ രണ്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും പ്രവർത്തനമാരംഭിച്ചു.പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എ.ഷിയാലി ഉദ്ഘാടനം ചെയ്തു.അബ്ദുറസാഖ് കടുപ്പിനി അധ്യക്ഷനായി.വിനോദ് മേക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അഷറഫ് മണക്കടവ് ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സി. മരക്കാരുട്ടി, ഉണ്ണിക്കൃഷ്ണൻ, കിഷോർ, കൃഷ്ണനുണ്ണി, വാർഡ് സ്ഥാനാർത്ഥി മOത്തിൽ അബ്ദുൽ അസീസ്, എന്നിവർ സംസാരിച്ചു (ഒളവണ്ണ ഒടുമ്പ്രയിൽ യു.ഡി.എഫ്

Don't Miss
© all rights reserved and made with by pkv24live